Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിൻറെ തെലുങ്ക് റീമേക്കിൽ മഞ്‌ജു വാര്യരുടെ വേഷം സുഹാസിനിക്ക്!

കെ ആര്‍ അനൂപ്
വ്യാഴം, 25 ജൂണ്‍ 2020 (13:44 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  സുഹാസിനി ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതേ വേഷത്തിൽ ആദ്യം വിജയ ശാന്തിയെത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.
 
സാഹോയുടെ സംവിധായകന്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി, ആചാര്യ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ ലൂസിഫറിൻറെ ചിത്രീകരണം ആരംഭിക്കും.
 
അല്ലു അർജുൻ ചിത്രം പുഷ്പയുടെ സംവിധായകനായ സുകുമാറിനെ ആയിരുന്നു ലൂസിഫറിൻറെ സംവിധായകനായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം പുഷ്പയുടെ ചിത്രീകരണ തിരക്കിലായതിനാൽ ആ അവസരം സുജീതിന് ലഭിക്കുകയായിരുന്നു.
 
അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാനുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ നിലവിലുള്ള പ്രൊജക്റ്റുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും എമ്പുരാൻറെ നിർമ്മാണജോലികൾ ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments