Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷമാക്കാന്‍ കാവല്‍ ടീം; ടീസര്‍ നാളെ

കെ ആര്‍ അനൂപ്
വ്യാഴം, 25 ജൂണ്‍ 2020 (12:29 IST)
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ജന്മദിനം നാളെയാണ് (ജൂൺ 26). ഈ സ്പെഷ്യൽ ദിനത്തിൽ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കാവലിൻറെ ടീസർ റിലീസ് ചെയ്യും. ആരാധകർക്ക് സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷമാക്കുവാനായാണ് അണിയറ പ്രവർത്തകർ നാളെ തന്നെ ടീസർ പുറത്തുവിടുന്നത്.
 
നിതിൻ രണ്‍‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി മാസ്സ് വേഷത്തിലേക്ക്  മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും കാവൽ. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം രണ്‍‌ജിപണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
സായ ഡേവിഡ്, അലൻസിയർ ലേ ലോപ്പസ്, ഐ എം വിജയൻ, സുജിത്ത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴത്തൂർ, മുത്തുമണി, പത്മരാജ് രതീഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. 
 
കാവലിൻറെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.  ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ചിത്രം പൂർത്തിയാകുന്ന ഘട്ടത്തിലായിരുന്നു. സിനിമ സംഘത്തിന് ഇനിയും 10 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ബിംഗ് ജോലികൾ ഉൾപ്പെടെയുള്ള പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments