Webdunia - Bharat's app for daily news and videos

Install App

മരക്കാരുടെ യുവത്വം ശരീരത്തിൽ ആവാഹിച്ച് പ്രണവ്, രാജകുമാരിയെപ്പോലെ സുന്ദരിയായി കല്യാണി, വൈറലായി നൃത്തരംഗത്തിലെ ചിത്രം !

Webdunia
വ്യാഴം, 17 ജനുവരി 2019 (16:32 IST)
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻ‌ലാൽ പ്രിയദർശൻ ചിത്രം നേരത്തെ തന്നെ വലിയ ചർച്ചാ വിഷയമായതാണ്. എന്നൽ സിനിമയെക്കുക്കുറിച്ച് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്  പുറത്തുവന്ന ഒരു ലൊക്കേഷൻ ചിത്രമാണ്. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിച്ചുള്ള നൃത്തരംഗത്തിലെ ചിത്രം സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുകയാണ്. 
 
രജകീയമായ ഒരു അകത്തളത്തിൽ നൃത്തം ചവിട്ടുന്ന കല്യാണിയുടെയും പ്രണവിന്റെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മികച്ച ദൃശ്യഭംഗി മരക്കാറിൽ പ്രതീക്ഷിക്കാം എന്നത് നൃത്തരംഗത്തിന്റെ ചിത്രത്തിൽ നിന്നും വ്യക്തം. സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ റാമൂജി ഫിലിം സിറ്റിയിൽ തന്നെയാണ് ഈ ഗാനവും ചിത്രീകരിച്ചിട്ടുള്ളത്. 

 
ഗാന ചിത്രീകരണത്തിന് മാത്രം കോടികളാണ് ചിലവ്. മൂന്ന് കോടിയിലധികം ചിലവിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ കുഞ്ഞാലി മരക്കാരുടെ യുവത്വ കാലത്തെയാണ് പ്രണവ് മോഹൻ‌ലാൽ അവതരിപ്പിക്കുന്നത്. കല്യാണി സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. 
 
മഞ്ജു വാര്യർ, നെടുമുടി വേണു, മധു, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, ഹരീഷ് പേരടി, മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments