Joju George Churuli Controversy: 'ചുരുളി'യില്‍ അഭിനയിച്ചതിനു 5,90,000 രൂപ പ്രതിഫലമായി നല്‍കി; ജോജുവിനെ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

Joju George and Churui Controversy: സിനിമ ചിത്രീകരണ വേളയില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറഞ്ഞു

രേണുക വേണു
വ്യാഴം, 26 ജൂണ്‍ 2025 (08:44 IST)
Lijo Jose Pellissery and Joju George

Lijo Jose Pellissery's reply to Joju George: 'ചുരുളി' സിനിമയുമായി ബന്ധപ്പെട്ടുള്ള നടന്‍ ജോജു ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 'ചുരുളി'യില്‍ അഭിനയിച്ചതിനു ജോജുവിന് 5,90,000 രൂപ പ്രതിഫലം നല്‍കിയതായി തെളിവുസഹിതം ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 
 
എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയായതിനാല്‍ തിയറ്ററുകളില്‍ 'ചുരുളി' റിലീസ് ചെയ്തിട്ടില്ല. സിനിമ ചിത്രീകരണ വേളയില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറഞ്ഞു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് തന്റെ വിശദീകരണമെന്നും ലിജോ വ്യക്തമാക്കി. 
 
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 
 
പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
 
സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. 
 
എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.
 
Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും cinema  തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു. 


'ചുരുളി'യില്‍ അഭിനയിച്ചതിനു തനിക്കു പ്രതിഫലം കിട്ടിയിട്ടില്ലെന്നും 'തെറി'യുള്ള പതിപ്പ് തിയറ്ററില്‍ റിലീസ് ചെയ്തത് തന്നെ അറിയിക്കാതെയാണെന്നും ജോജു ജോര്‍ജ് ആരോപിച്ചിരുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ജോജു 'ചുരുളി' സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിനു അയക്കുക മാത്രമേ ചെയ്യൂവെന്നാണ് തന്നോടു പറഞ്ഞിരുന്നത്. തെറിയില്ലാത്തൊരു പതിപ്പ് താന്‍ ഡബ്ബ് ചെയ്തിരുന്നു. അതായിരിക്കും തിയറ്ററുകളില്‍ എത്തുകയെന്നാണ് കരുതിയത്. 'ചുരുളി'യില്‍ അഭിനയിച്ചതിനു പ്രതിഫലം കിട്ടിയിട്ടില്ലെന്നും ജോജു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി; എച്ച്.എം.ടിയുടെ 27 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

Kerala Weather: ചക്രവാതചുഴി, വരുന്നു പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ

എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി

ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവർ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, യുഎന്നിൽ കത്തിക്കയറി ഇന്ത്യ

അടുത്ത ലേഖനം
Show comments