Publish Date: Mon, 07 Mar 2022 (11:48 IST)
Updated Date: Mon, 07 Mar 2022 (11:50 IST)
മഞ്ജുവാര്യര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഇതുവരെയും റിലീസ് പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്നെത്തും.മാര്‍ച്ച് 7 ന് വൈകുന്നേരം 6 മണിക്ക് ട്രെയിലര്‍ പുറത്തുവരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഒപ്പം റിലീസ് തീയതിയും പുറത്തു വരാനാണ് സാധ്യത.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ റിലീസ്.മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം ശ്രദ്ധ നേടുകയാണ്.
മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ അന്ന് പറഞ്ഞത്.
കെ ആര് അനൂപ്
Publish Date: Mon, 07 Mar 2022 (11:48 IST)
Updated Date: Mon, 07 Mar 2022 (11:50 IST)