Publish Date: Wed, 28 Jul 2021 (13:01 IST)
Updated Date: Wed, 28 Jul 2021 (13:04 IST)
ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസിന്.മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി' ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തില്‍ റോഷന്‍ മാത്യു,ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസര്‍ അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.