Publish Date: Mon, 02 Nov 2020 (12:59 IST)
Updated Date: Mon, 02 Nov 2020 (13:01 IST)
കുഞ്ചാക്കോ ബോബൻ - നയൻതാര ടീമിൻറെ നിഴൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന പോസ്റ്റർ 32 സംവിധായകർ ചേർന്നാണ് പുറത്തിറക്കിയത്. ഫാസിൽ, സിബി മലയിൽ, അനിൽ രാധാകൃഷ്ണൻ മേനോൻ, സുഗീത്, ഷാഫി, ലാൽ ജോസ്, രഞ്ജിത്ത് ശങ്കർ, എബ്രിഡ് ഷൈൻ, മഹേഷ് നാരായണൻ തുടങ്ങിയ സംവിധായകർ പോസ്റ്റർ പങ്കുവെച്ചു.
കറുത്ത മുഖംമൂടി ധരിച്ചാണ് നടനെ പോസ്റ്ററിൽ കാണാനാകുക. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്.
അതേസമയം ജിസ് ജോയിയുടെ മോഹൻ കുമാർ ഫാൻസ്, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും കുഞ്ചാക്കോ ബോബൻ പൂർത്തിയാക്കി.