Publish Date: Thu, 17 Feb 2022 (08:46 IST)
Updated Date: Thu, 17 Feb 2022 (08:50 IST)
കോട്ടയം പ്രദീപ് ഇനിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം.കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും മുഖവും മനസ്സില്‍ തെളിയും.ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം.61 വയസ്സായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ തുടങ്ങിയത്.ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' ആദ്യ ചിത്രം.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.