Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരളത്തില്‍ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോം,എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്, ആദ്യ റിലീസ് കോളാമ്പി

കേരളത്തില്‍ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോം,എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്, ആദ്യ റിലീസ് കോളാമ്പി

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:39 IST)
മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിയിലൂടെ റിലീസിന് എത്തുന്ന ആദ്യ ചിത്രമാണ് കോളാമ്പി ടി.കെ. രാജീവ് കുമാര്‍ സിനിമയുടെ നിര്‍മ്മാണം 2019ല്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവരെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ഈ സിനിമ കോളാമ്പികളുടെ കഥയാണ് പറയുന്നത്. മാസങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഒരു ഫീല്‍ ഗുഡ് മൂവി അനുഭവമാണ് പ്രേക്ഷകന് നല്‍കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
 
ടി.കെ. രാജീവ് കുമാറിന്റെ കുറിപ്പ് 
 
പുത്തന്‍ മലയാളം പ്രാദേശിക ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച് പ്രശസ്ത സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്ഫോമായ എംടാക്കി ലോഞ്ച് ചെയ്തു. 2019-ല്‍ ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യന്‍ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത കൊളാമ്പി എന്ന ചിത്രം സ്ട്രീം ചെയ്തുകൊണ്ടാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകള്‍ക്ക് അര്‍ഹമായ ഇടവും ദൃശ്യപരതയും നല്‍കാന്‍ ലക്ഷ്യമിടുന്ന ഒരു പ്രാദേശിക ഒടി.ടി പ്ലാറ്റ്ഫോമാണ് എം ടാക്കി.
 
 അന്തര്‍ദേശീയനിലവാരവുമായി പ്രതിധ്വനിക്കുന്ന ഈ പ്ലാറ്റ് ഫോം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് പ്രാദേശിക സിനിമകളെ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ, സിനിമകള്‍ക്ക് ഉയര്‍ന്ന സുരക്ഷ നല്‍കുന്നതിനും തടസ്സമില്ലാത്ത സ്ട്രീമിംഗ് ഉറപ്പാക്കുന്നതിനും എം ടാക്കിക്ക് വളരെ ശക്തമായ ഒരു സാങ്കേതിക ടീം ഉണ്ട്. സാങ്കേതികതയിലും സിനിമയുടെ ഉള്ളടക്കത്തിലും ഉയര്‍ന്ന നിലവാരമുള്ള ഈ പ്ലാറ്റ്ഫോമിന് ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി മികച്ച ഒരു ലോഞ്ച് സിനിമ തന്നെയാണ്. ഒരു കുടുംബചിത്രമായ കോളാമ്പിയില്‍ ക്യാമറക്ക് പിന്നിലും മുന്നിലും നിരവധി പ്രതിഭകള്‍ അണിനിരന്നിട്ടുണ്ട്. രഞ്ജി പണിക്കര്‍, നിത്യ മേനോന്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
 
 നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു. അജയ് കുളിയൂര്‍ എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ ആണ്. പ്രൊജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷയും പ്രഭാവര്‍മ്മ, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രമേഷ് നാരായണനും ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് റാസി മുഹമ്മദുമാണ്. വി പുരുഷോത്തമന്‍, ഷൈനി ബെഞ്ചമിന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗന്‍,പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ' പ്രീ റിലീസ് പാര്‍ട്ടി, വീഡിയോ