മലയാളത്തില്‍ നിന്നും തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് കീര്‍ത്തി സുരേഷ്. തെലുങ്കിലും തമിഴിലുമായി ഒട്ടേറെ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മികച്ച വിജങ്ങളും ദേശീയ പുരസ്‌കാരവും നേടിനില്‍ക്കുന്ന സമയത്തും തനിക്ക് സിനിമകളില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കീര്‍ത്തി അടുത്തിടെ വ്യക്തമാക്കിയത്.
മഹാനടിയ്ക്ക് മുന്‍പും ശേഷവും എന്നിങ്ങനെ എന്റെ കരിയര്‍ രണ്ടായി തിരിക്കാം. മഹാനടി ചെയ്ത ശേഷം നാലോ അഞ്ചോ മാസം ഞാന്‍ ഇടവേളയെടുത്തിരുന്നു. നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ തേടി സിനിമകളൊന്നും വന്നില്ല. അവാര്‍ഡിന് ശേഷം തിരെഞ്ഞെടുക്കുന്ന സിനിമകളിലും അഭിനയത്തിലുമെല്ലാം ഉത്തരവാദിത്തം കൂടും.
എന്റെ കാര്യത്തിലും അതുണ്ടായി. എന്നാല്‍ നല്ല സിനിമകള്‍ക്കായി കാത്തിരുന്ന് നാല് മാസത്തോളം സിനിമകളൊന്നും ലഭിച്ചില്ല. പിന്നെ തന്നെ തേടി സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വന്നെന്നും അപ്പോഴാണ് ഓക്കെയായി തോന്നിയതെന്നും കീര്‍ത്തി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന വീഡിയോയിലാണ് കീര്‍ത്തി ഇക്കാര്യം പറയുന്നത്.