Publish Date: Fri, 21 Jan 2022 (10:13 IST)
Updated Date: Fri, 21 Jan 2022 (10:16 IST)
റിലീസ് ദിവസം പ്രദര്‍ശന തീയതി മാറ്റി സൗബിന്‍ ഷാഹിര്‍ 'കള്ളന്‍ ഡിസൂസ'.കോവിഡ് കേസുകള്‍ കൂടുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.'ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നാല്‍ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതില്‍ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.'- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നീ വലിയ താരനിര അണിനിരക്കുന്നു.