Publish Date: Sat, 25 Mar 2023 (17:34 IST)
Updated Date: Sat, 25 Mar 2023 (17:37 IST)
ഇന്ദ്രന്‍സിന്റെ ഒരു ചിത്രം കൂടി വരുന്നു.കായ്‌പോള എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ.ജി ഷൈജുവാണ്. ഏപ്രില്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.
വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന സിനിമ കൂടിയാണിത്. വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ചിത്രം നിര്‍മ്മിക്കുന്നു.ഉതുപ്പേട്ടന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമ.
ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നു.
ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.