Webdunia - Bharat's app for daily news and videos

Install App

ഫഹദ് ഫാസിലിൻറെ ജോജിയിൽ ഷമ്മി തിലകൻ കൊടിയ വില്ലൻ !

കെ ആർ അനൂപ്
വ്യാഴം, 26 നവം‌ബര്‍ 2020 (14:01 IST)
ഫഹദ് ഫാസിൽ ദിലീഷ് പോത്തന്‍ ജോജി പ്രഖ്യാപിച്ചതു മുതൽ സിനിമാലോകം വീണ്ടുമൊരു മഹേഷിന്റെ പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത കൂടി വന്നിരിക്കുകയാണ്.
 
ഷമ്മി തിലകൻ, ബാബുരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. മാത്രമല്ല ഷമ്മിയ്ക്ക് ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രം കൂടി ആയിരിക്കുമിതെന്നാണ് പറയപ്പെടുന്നത്. അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച ഉണ്ണിമായ പ്രസാദും ചിത്രത്തിൻറെ ഭാഗമാണ്.
 
ശ്യാം പുഷ്കരന്റെ  തിരക്കഥയും കൂടി ആകുമ്പോൾ ആസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി ഡൽഹി വിചാരണ കോടതി

സംസ്ഥാനത്തെ ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

E20 മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന് ആശങ്ക; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില്‍പ്പന ഇരട്ടിയായി

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

അടുത്ത ലേഖനം
Show comments