Webdunia - Bharat's app for daily news and videos

Install App

ജിയാ ഖാന്റെ മരണത്തിൽ സൂരജിനെതിരെ അന്വേഷണമുണ്ടാവരുതെന്ന് സൽമാൻ ഖാൻ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ജിയയുടെ മാതാവ്

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (16:38 IST)
നടി ജിയാ ഖാൻ ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്നതിനായി നടൻ സൽമാൻ ഖാൻ ഇടപ്പെട്ടുവെന്ന് ജിയാ ഖാന്റെ മാതാവ് റാബിയ ഖാൻ. സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ജിയാഖാന്റെ മാതാവും രംഗത്തെത്തിയിരിക്കുന്നത്.
 
2013ലാണ് ബോളിവുഡ് താരമായ ജിയാഖാൻ ആത്മഹത്യ ചെയ്‌തത്.ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ  പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ജിയാഖാനുമായി സൂരജ് പ്രണയം നടിക്കുകയും ഗർഭിണിയായശേഷം ഗർഭം നശിപ്പിക്കാൻ സൂരജ് നിർബന്ധിക്കുകയും ചെയ്‌തു . ആ മാനസികവിഷമത്തിലാണ് ജിയ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു സൂരജിനെതിരായ കുറ്റം.
 
എന്നാൽ സൂരജിനെ പോലീസ് വിട്ടയച്ച ശേഷം കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സൽമാൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  റാബിയ പറയുന്നത്.കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഈ വിവരങ്ങൾ തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്നും റാബിയ ഖാൻ പറഞ്ഞു.
 
നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ് പഞ്ചോളി.സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രം നിർമിച്ചത് സൽമാനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

അടുത്ത ലേഖനം
Show comments