ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു.വൃക്ക രോഗത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും നില വഷളാവുകയായിരുന്നു. മാറ്റിവെച്ച വൃക്കയിൽ അണുബാധ വന്നതാണ് ആരോഗ്യനില പെട്ടെന്ന് തകരാറിലാക്കിയത്.കഴിഞ്ഞ നാലുദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വാജിദ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
സഹോദരൻ സാജിദുമായി ചേർന്ന് വാണ്ടഡ്, ഏക്താ, ടൈഗർ, ദബാംഗ് തുടങ്ങിയ ചിത്രങ്ങളിൽ വാജിദ് സംഗീതം നിർവഹിച്ചിട്ടുണ്ട്.1998ലെ പ്യാര്‍ കീയാതോ ഡര്‍നാ ഹെയിലാണ് വാജിദ് ആദ്യമായി രംഗത്ത് എത്തുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയാണ് പിന്നീട് ഈ കൂട്ടുക്കെട്ട് പ്രശസ്‌തമായത്.പിന്നണിഗായകൻ കൂടിയായ വാജിദ് ഫെവികോള്‍ സെ, ചീന്‍താ താ ചീന്‍താ ചിൻതാ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളും പാടിയിട്ടുണ്ട്.