Webdunia - Bharat's app for daily news and videos

Install App

'സണ്ണി'യിൽ ജയസൂര്യ തകർക്കും, വിശേഷങ്ങൾ പങ്കുവച്ച് രഞ്‌ജിത് ശങ്കര്‍

കെ ആര്‍ അനൂപ്
ബുധന്‍, 10 ഫെബ്രുവരി 2021 (14:19 IST)
ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി ഒരുങ്ങുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് ഈ സിനിമയിൽ നിന്ന് ലഭിക്കുക. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്. താടി നീട്ടി വളർത്തി കണ്ണടയിട്ട് വേറിട്ട ലുക്കിൽ ജയസൂര്യ എത്തുന്നത്. സംഗീതജ്ഞന്റെ വേഷത്തിൽ ജയസൂര്യ തകർത്തഭിനയിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമയുടെ സൗണ്ട് ഡിസൈനിങ് ജോലികൾ നടക്കുകയാണ്. തിരക്കുകൾക്കിടയിൽ നിന്ന് ജയസൂര്യയുടെ സിനിമയിൽ നിന്നുള്ള ഒരു ഫോട്ടോ കാണിച്ചു കൊണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
 
കുറച്ചുനാൾ മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സണ്ണിയുടെ വ്യത്യസ്തങ്ങളായ ഭാവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പുറത്തുവന്നത്. ജയസൂര്യയുടെ ഒരു കഥാപാത്രം മാത്രമേ സിനിമയിൽ ഉള്ളൂ എന്നും പറയപ്പെടുന്നു. ശങ്കർ ശർമയുടെതാണ് സംഗീതം. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments