Webdunia - Bharat's app for daily news and videos

Install App

'അച്ഛനില്ലാത്ത അമ്മയ്ക്ക്'; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (16:47 IST)
മലയാളത്തിലെ താരസംഘടനയായ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പർത്തികരണവുമായി നടൻ ജയൻ ചേർത്തല. റീത്ത് നൽകിയത് വലിയ പാഠമാണെന്നും ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയൻ ചേർത്തല പറഞ്ഞു.  താരങ്ങളെ അപമാനിക്കുന്ന നിലപാടായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
 
സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് “അച്ഛനില്ലാത്ത അമ്മ ” റീത്തുമായി ഓഫീസിലെത്തിയത്. അതേസമയം ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലായിരുന്നു അമ്മയുടെ വാർഷിക പൊതുയോഗം നടന്നത്. ജഗദീഷ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
 
കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് താരങ്ങൾ. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു അമ്മയിലെ സംഘടനാ ചുമതലകളിൽ നിന്നും ഒഴിയുന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. 1994ല്‍ അമ്മ രൂപവത്കൃതമായതിന് ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിൽ കയറിയുള്ള കളി വേണ്ട, യു എസ് നീക്കത്തെ എതിർത്ത് പാകിസ്ഥാനും ചൈനയും റഷ്യയും ഇറാനും

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments