Publish Date: Sat, 06 Nov 2021 (17:10 IST)
Updated Date: Sat, 06 Nov 2021 (17:13 IST)
നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് 'ജാന്‍.എ.മന്‍'.വന്‍ യുവതാര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം. തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.നവംബര്‍ 19ന് പ്രേക്ഷകരിലേക്ക് എത്തും.
ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. സഹോദരങ്ങള്‍ക്ക് ഇടയിലും മാതാപിതാക്കള്‍ക്ക് തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.നടന്‍ ഗണപതി, ചിദംബരം,സപ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. സംഗീതസംവിധാനം ബിജിബാല്‍, ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, എഡിറ്റിംഗ് കിരണ്‍ ദാസ്.