Publish Date: Thu, 02 Jun 2022 (10:09 IST)
Updated Date: Thu, 02 Jun 2022 (10:11 IST)
ഏകദേശം 10 കോടി മുതല്‍ മുടക്കിയാണ് പൃഥ്വിരാജിന്റെ 'ജനഗണമന' നിര്‍മ്മിച്ചത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് മാത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. പതിയെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിഞ്ഞ ചിത്രം ഒ.ടി.ടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ ആറാട്ടും കണ്ടു.