Publish Date: Mon, 28 Feb 2022 (12:56 IST)
Updated Date: Mon, 28 Feb 2022 (13:00 IST)
മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സിബിഐ 5 ദ ബ്രെയ്ന്‍'. ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടറും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ജഗതിക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ആയ സന്തോഷത്തിലാണ് നടന്‍.
'എന്നെ ചിരിപ്പിക്കുകയും കഥാപാത്രങ്ങളിലൂടെ മനംമയക്കുകയും ചെയ്ത ആളുടെ അരികില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ട്'- പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചു.
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസായത്.ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വന്നു.
അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.