Publish Date: Tue, 13 Sep 2022 (10:06 IST)
Updated Date: Tue, 13 Sep 2022 (10:09 IST)
അപര്‍ണ ബാലമുരളിയുടെ ത്രില്ലര്‍ ചിത്രം 'ഇനി ഉത്തരം' റിലീസിന് ഒരുങ്ങുന്നു.സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയ താരനിരയുണ്ട്.രഞ്ജിത്- ഉണ്ണി ടീമിന്റെതാണ് തിരക്കഥയും സംഭാഷണവും.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.