Webdunia - Bharat's app for daily news and videos

Install App

അത് എനിക്ക് ബുദ്ധിമുട്ടായിരുന്നു; ബിഗിൽ ചിത്രീകരണത്തെക്കുറിച്ച് മനസുതുറന്ന് ഐഎം വിജയൻ

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (16:48 IST)
വിജയ് നയകാനയെത്തിയ ദീപാവലി ചിത്രം ബിഗിൽ. തരംഗമായി തീയറ്ററുകളിൽ മുന്നേറുകയാണ്. ഇതിഹാസ ഫുട്ബോൾ താരം ഐഎം വിജയൻ ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിൽ എത്തി എന്ന പ്രത്യേകതയും ബിഗിലിനുണ്ട്. ബിഗിൽ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഐഎം വിജയൻ.
 
താൻ ഒരു വലിയ വിജയ് ആരാധകനാണ് അതുകൊണ്ട് തന്നെ മനസ് വേദനിപ്പിക്കുന്ന ഒരു സംഭവം ഷൂട്ടിങിനിടെ ഉണ്ടായി എന്ന്‌ ഐഎം വിജയൻ പറയുന്നു. സിനിമയിൽ വിജയ് സാറിനെ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗം അഭിനയിക്കേണ്ടതുണ്ടായിരുന്നു. ഒരു കടുത്ത വിജയ് ആരാധകൻ എന്ന നിലയിൽ അത് എനിക്ക് മാനസികമായി ബുദ്ധിമുട്ടുള്ളതായിരുന്നു. എന്റെ ബുദ്ധിമുട്ട് ഞാൻ അണിയറ പ്രവർത്തകരോട് പറഞ്ഞു. 
 
ഉടനെ വിജയ് സർ എന്റെ അടുത്തെത്തി എന്റെ കൈ എടുത്ത് നെഞ്ചത്ത് വച്ച് 'ഇവിടെ ചവിട്ടിക്കോളു സർ' എന്നു പറഞ്ഞു. അതിന് ശേഷമാണ് ധൈര്യം കിട്ടിയത്. സിനിമയിൽ വില്ലനായതിനാൽ അടികൊള്ളേണ്ടി വന്നു എന്നും ഐഎം വിജയൻ പറഞ്ഞു. ചിത്രം തീയറ്ററുകളിൽ ആഘോഷമായി മുന്നേറുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ലൈക്ക് ലഭിച്ച ട്രെയിലർ എന്ന റെക്കോർഡ് ബിഗിലിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments