എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി സംവിധായകന്‍ ഭദ്രന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (09:16 IST)
ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന താന്‍ എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി എന്ന് പ്രണവിന്റെ ആരാധകര്‍ തന്നോട് ചോദിച്ചെന്ന് സംവിധായകന്‍ ഭദ്രന്‍. പ്രണവ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറയുന്നു.
 
ഭദ്രന്റെ വാക്കുകള്‍
 
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകര്‍ വാട്‌സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രന്‍ സര്‍ എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി.

സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി.പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, 'ഹൃദയ'ത്തിലെ പ്രണവ്.എന്ത് ഗ്രേസ്ഫുള്‍ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaikom Muhammed Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കാം

ഫ്‌ളക്‌സുകൾ നോക്കിയല്ല കെപിസിസി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കുന്നത്: കെ.മുരളീധരൻ

Kerala Weather: വ്യാപക മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

മന്ത്രി കെ.മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments