Publish Date: Fri, 04 Feb 2022 (14:53 IST)
Updated Date: Fri, 04 Feb 2022 (14:55 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മൂന്നാം വാരത്തിലേക്ക്. ആദ്യ രണ്ട് ആഴ്ചകള്‍ കൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായി. സിനിമയുടെ പേര് പോലെ തന്നെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കാന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി.എന്തുകൊണ്ടാണ് ചിത്രത്തിന് ഹൃദയം എന്ന പേരിട്ടതെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തി.
സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.
'തട്ടത്തിന്‍ മറയത്ത്' എന്ന പേര് കേള്‍ക്കുമ്‌ബോള്‍ അതൊരു മുസ്ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. 'ജേക്കബിന്റെ സ്വര്‍ഗരാജ്യവും' അങ്ങനെ തന്നെയാണെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണെന്നും എന്നാല്‍ അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലെന്നും സമാനമായ രീതിയില്‍ തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടതെന്ന് വിനീത് വെളിപ്പെടുത്തി. പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.