Publish Date: Thu, 27 Jan 2022 (11:18 IST)
Updated Date: Thu, 27 Jan 2022 (11:20 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. നിലവിലെ സാഹചര്യത്തിലും മികച്ച കളക്ഷനുമായി മുന്നോട്ടുപോകുകയാണ് സിനിമ. ഇപ്പോഴിതാ 25 കോടി ക്ലബ്ബില്‍ പ്രണവിന്റെ ചിത്രത്തിന് എത്താനായി.
രണ്ടു കോടി 72 ലക്ഷം രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ മാത്രം ഹൃദയം സ്വന്തമാക്കിയത്.460ല്‍ കൂടുതല്‍ സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം 1600 ല്‍ അധികം ഷോകള്‍ നടത്തി.
രണ്ടാം ദിനം ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.1700ല്‍പരം ഷോകളാണ് ഈ ദിവസം നടന്നത്. ആറ് കോടിയോളം ഗ്രോസ് ആണ് കേരളത്തില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ഹൃദയം നേടിയത്.