Coolie: കൂലിയ്ക്ക് എങ്ങനെ A സർട്ടിഫിക്കറ്റ് ലഭിച്ചു? അതിനും മാത്രം വയലൻസ് എവിടെ?: സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കൂലിയ്ക്ക് എങ്ങനെ A സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 15 ഓഗസ്റ്റ് 2025 (08:54 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. രജനികാന്ത് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരെ മുഴുവൻ തൃപ്തിപ്പെടുത്താൻ ഇത്തവണ ലോകേഷിന് ആയില്ലെന്നാണ് റിപ്പോർട്ടുകൾ. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. കൂലിയ്ക്ക് എങ്ങനെ A സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
 
ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേഷിച്ച് കൂലിയിൽ വയലൻസ്‌ വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്. A സർട്ടിഫിക്കറ്റ് നൽകാൻ മാത്രം അക്രമം സിനിമയിൽ കാണിക്കുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരണ ഒരു കൊമേർഷ്യൽ സിനിമയിൽ കാണിക്കുന്ന അത്ര മാത്രം വയലൻസ് മാത്രമാണ് കൂലിയിലും ഉള്ളതെന്നാണ് അഭിപ്രായങ്ങൾ. 
 
'കൂലി' ലോകേഷിന്റെ സ്ഥിരം നിലവാരത്തിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായങ്ങൾ. അതേസമയം, സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം വേണം; ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മ്മാതാവാണെന്ന് ഇസ്രയേല്‍

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

എച്ച്1 ബി വിസ നിരക്ക് ഉയര്‍ത്തിയ സംഭവം: ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് പരിഗണിച്ച് അമേരിക്കന്‍ കമ്പനികള്‍

കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments