Webdunia - Bharat's app for daily news and videos

Install App

ലൈംഗികാധിക്ഷേപം: നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ ഗൂർഖ സംഘടനകൾ

Webdunia
ശനി, 23 മെയ് 2020 (12:28 IST)
ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ പരാതിയുമായി ഗൂർഖ അസോസിയേഷൻ.ആമസോൺ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസായ പാതല്‍ ലോകില്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ ആണ് അനുഷ്കയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
 
നേരത്തെ ഭാരതീയ ഗൂർഖ യുവ പരിസംഗും,ഭാരതീയ ഗൂര്‍ഖ പരിഷത്തിന്‍റെ യൂത്ത് വിംഗും ചേര്‍ന്ന് ചിത്രത്തിനെതിരെ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടത്തിയിരുന്നു. സീരീസിൽ നിന്നും ഗൂർഖകൾക്കെതിരായ ലൈംഗികാധിക്ഷേപം നടത്തുന്ന സീൻ,സബ് ടൈറ്റിൽ എന്നിവ നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.മേഘാലയയിലെ ഖാസി വിഭാഗത്തില്‍പ്പെടുന്നതെന്ന് വ്യക്തമാക്കുന്ന സീരീസിലെ വനിതാ കഥാപാത്രത്തിനെതിരെയാണ് മോശം പരാമർശം നടത്തിയിരിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.ഇത്തരം പരാമർശങ്ങൾ ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുന്നതല്ലെന്നും ഇത് വംശീയാധിക്ഷേപത്തെ സാധാരണമാക്കുമെന്നും ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചുള്ള ചിത്രം തന്നെ ഇങ്ങനെയായി മാറുമെന്നും ഭാരതീയ ​​ഗൂർഖ യുവ പരിസംഘിന്റെ അധ്യക്ഷൻ നന്ദ കിരാതി ദെവാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments