Publish Date: Mon, 24 Oct 2022 (16:38 IST)
Updated Date: Mon, 24 Oct 2022 (16:40 IST)
പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗായത്രി അരുണ്‍. ആറു വര്‍ഷത്തോളം ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി നടി മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.
തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.