Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും നീലുവും സിനിമയിലും, റിലീസ് ഉടൻ

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (16:47 IST)
ടെലിവിഷന്‍ പ്ര‌േക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ബാലുവും നീലുവും. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ബിജു സോപാനവും നിഷ സാരംഗും കേന്ദ്ര കഥാപാത്രങ്ങളായി സിനിമ എത്തുന്നു. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെയ്‌ക എന്നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര്. സിനിമ ഉടൻ റിലീസിനെത്തും 
 
ഒരു വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുക. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് സ്വയം അവകാശപ്പെടുന്ന രാജുവായാണ് ബിജു സോപാനം സിനിമയിൽ വേഷമിടുന്നത്. രാജുവിന്റെ ഭാര്യ വിമലയായി നിഷ സാരംഗും എത്തും. ടിങ്കു എന്ന നായയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം. 
 
ലെയ്‌ക്ക എന്നാണ് ഈ നായയ്ക്ക് രാജു നല്‍കിയിരിക്കുന്ന പേര്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യന്‍ നായയാണ് 'ലെയ്‌ക്ക'. ഈ നായയുടെ പിന്‍മുറക്കാരനാണ്  ഈ ലെയ്‌ക്ക എന്നാണ് രാജുവിന്റെ അവകാശവാദം. തമിഴ് നടന്‍ നാസര്‍, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വര്‍മ തുടങ്ങിയവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളായി എത്തും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments