മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും.
"ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഞാന്‍ വളരെ ആവേശത്തിലാണ്, ഇനി കാത്തിരിക്കാന്‍ വയ്യ" - പൃഥ്വിരാജ് കുറിച്ചു. എമ്പുരാൻറെ മുഴുനീള ബ്രീഫ് നൽകിയെന്ന് മുരളി ഗോപിയും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാളസിനിമ ആയിരുന്നു. രണ്ടാമതും മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.