Publish Date: Fri, 01 Apr 2022 (17:05 IST)
Updated Date: Fri, 01 Apr 2022 (17:07 IST)
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യ-നാദിര്‍ഷ ടീമിന്റെ ഈശോ റിലീസിനൊരുങ്ങുകയാണ്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള 'ക്ലീന്‍' യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടീസര്‍ നാളെ വൈകുന്നേരം 7മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പുറത്തുവിടും.
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.