‘നായീനെപ്പോലെ ജീവിക്കുന്നേലും ഭേദം നരീനെപ്പോലെ മരിക്കുന്നതാ’; 'ഈട'യുടെ രണ്ടാമത്തെ ട്രെയിലർ വൈറല്‍
‘ഈട’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി
Publish Date: Wed, 03 Jan 2018 (11:19 IST)
Updated Date: Wed, 03 Jan 2018 (11:24 IST)
പറവയ്ക്ക് ശേഷം ഷെയ്ന്‍ നിഗം മുഖ്യകഥാപാത്രമാകുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നിമിഷ സജയനാണ്ണ് നായിക. സുരഭി ലക്ഷ്മി, അലൻസിയർ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉത്തരമലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന 'ഈട'യുടെ രചനയും സംവിധാനവും ബി. അജിത്‌കുമാറാണ്. എൽ ജെ ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്.