Publish Date: Wed, 02 Mar 2022 (10:03 IST)
Updated Date: Wed, 02 Mar 2022 (10:05 IST)
ഇന്‍സ്റ്റഗ്രാമില്‍ 10 മില്യണ്‍ ആളുകളാണ് ദുല്‍ഖറിനെ പിന്തുടരുന്നത്. അതായത് ഒരു കോടി ഫോളോവര്‍മാര്‍. ഇടയ്ക്കിടെ ഫാന്‍സ് ചാറ്റ് നടത്താറുള്ള നാടന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള മലയാള താരവും മൂന്നാമത്തെ തെന്നിന്ത്യന്‍ താരവുമാണ് ദുല്‍ഖര്‍ സല്‍മാന്‍.നിങ്ങളുടെ പേര് മാറ്റാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്ത് പേരായിരിക്കും പുതുതായി നല്‍കുക എന്നാണ് എന്ന ആരാധകരുടെ ചോദ്യത്തിന് നടന്‍ മറുപടി നല്‍കി.
പേര് മാറ്റുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും തനിക്ക് ഇഷ്ടമുള്ള രണ്ട് പേരുകള്‍ ഉണ്ടെന്നും നടന്‍ പറയുന്നു.
മക്വീന്‍, റോക്ക്‌ഫെല്ലര്‍ എന്നിവയാണ് ദുല്‍ഖര്‍ തനിക്ക് നന്നായി തോന്നിയ രണ്ട് പേരുകള്‍ എന്ന് ദുല്‍ഖര്‍ പറഞ്ഞു.