Publish Date: Tue, 26 Apr 2022 (08:57 IST)
Updated Date: Tue, 26 Apr 2022 (09:02 IST)
ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് നിർമ്മാതാക്കൾ ചർച്ചകൾ തുടങ്ങിയതായി അറിവില്ല.അതേസമയം സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ അനൂപ് മേനോൻ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
21 ഗ്രാംസിൽ അനൂപ് മേനോൻ അവതരിപ്പിച്ച നന്ദകിഷോർ മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ വരുമെന്നാണ് ചർച്ചകൾ. ഇതിനെക്കുറിച്ച് അനൂപ് മേനോൻ തന്നെ പറഞ്ഞത് ഇങ്ങനെ.
''അയ്യോ, വന്നാൽ ഭാഗ്യം,'' എന്നായിരുന്നു നടന്റെ മറുപടി.21 ഗ്രാംസ് കണ്ട് ജിത്തുജോസഫ് അനൂപ് മേനോനെ പ്രശംസിച്ചിരുന്നു.
'പത്മ' റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോൻ.സുരഭി ലക്ഷ്മിയാണ് നായിക. അനൂപ് മേനോൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്.