Director Mohan Passed Away: സംവിധായകന്‍ മോഹന്‍ അന്തരിച്ചു
1978 ല്‍ പുറത്തിറങ്ങിയ 'വാടകവീട്' ആണ് മോഹന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ
Publish Date: Tue, 27 Aug 2024 (12:25 IST)
Updated Date: Tue, 27 Aug 2024 (12:27 IST)
Director Mohan passed away
Director Mohan Passed Away: മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകന്‍ എം.മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
1978 ല്‍ പുറത്തിറങ്ങിയ 'വാടകവീട്' ആണ് മോഹന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകള്‍. 2005 ല്‍ പുറത്തിറങ്ങിയ 'ദ് ക്യാംപസ്' ആണ് അവസാന ചിത്രം.
മോഹന്‍ സംവിധാനം ചെയ്ത വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനാകുന്നത്. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിന്റെ അഭിനയ അരങ്ങേറ്റത്തിനും മോഹന്‍ കാരണമായി. ഇന്നസെന്റിനെ സിനിമയിലെത്താന്‍ സഹായിച്ചതും മോഹന്‍ ആണ്. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നര്‍ത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.