നടന് ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചു. എറണാകുളം ജില്ലാ കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. കമ്മാരസംഭവം എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 25 മുതല്‍ മേയ് മാസം നാലാം തീയതി വരെ സന്ദര്‍ശനം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അവസാനമാണ് ചിത്രം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുക.
ചെന്നൈയില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ചെന്നൈയിലെ റിലീസുമായി ബന്ധപ്പെട്ട് ദിലീപ് തിങ്കളാഴ്ച ചെന്നൈയിലെത്തിയിരുന്നു.
അതേസമയം, കമ്മാരസംഭവം ഗംഭീര വിജയമായി മാറുകയാണ്. ദിലീപ് വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മലയാളത്തിലെ ലക്ഷണമൊത്ത സ്പൂഫ് ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു.
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. മലയാളത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത പ്രമേയം അതിമനോഹരമായും ബ്രില്യന്റായും തിരക്കഥയാക്കി മാറ്റിയിരിക്കുകയാണ് മുരളി ഗോപി.
ദിലീപിന്റെ മകനായി സിദ്ദിക്ക് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. നമിത പ്രമോദ് നായികയാകുന്ന സിനിമയില്‍ തമിഴ് താരം സിദ്ദാര്‍ത്ഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.