Select Your Language

Notifications

webdunia
webdunia
webdunia
webdunia

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്

Dhurandhar 2, Dhurandhar 2 box office collection, ranveer singh, adhithya dhar, ധുരന്ധർ 2, ധുരന്ധർ 2 ബോക്സ് ഓഫീസ് കളക്ഷൻ, രൺവീർ സിംഗ്, അധിത്യ ധർ
Dhurandhar 2
രൺവീർ സിം​ഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2 ഇന്ത്യൻ ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് വെറും 18 ദിവസത്തിനുള്ളിൽ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1,000 കോടി രൂപ (നെറ്റ്) കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന ചരിത്രനേട്ടവും ദുരന്ധർ സ്വന്തമാക്കി. പതിനെട്ടാം ദിവസം മാത്രം ചിത്രം 34.44 കോടി രൂപ നേടി എന്നാണ് സക്കനിൽക്കിന്റെ (Sacnilk) കണക്കുകൾ പറയുന്നത്.
 
രാജമൗലിയുടെ 'ബാഹുബലി 2' ഇന്ത്യയിൽ നേടിയ 1,030.42 കോടി എന്ന റെക്കോർഡിന് തൊട്ടടുത്താണ് ഇപ്പോൾ ധുരന്ധർ 2. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ഈ റെക്കോർഡ് മറികടക്കുമെന്നാണ് സൂചന. ഇന്ത്യയിൽ 1,234.10 കോടി നേടിയ 'പുഷ്പ 2: ദി റൂൾ' ആണ് ഇനി ചിത്രത്തിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.
 
'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തിയ സിനിമയാണ്. ധുരന്ധര്‍ രണ്ടാം ഭാഗം ബിജെപി പ്രൊപഗണ്ടയാണെന്ന ആക്ഷേപം ഉയരുമ്പോഴും സിനിമയുടെ മേക്കിംഗിനെയും രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെയും പ്രശംസിക്കുന്നവര്‍ ഏറെയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമയില്‍ രണ്‍വീറിനൊപ്പം ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുമ്പൊരിക്കലും ഇങ്ങനെയൊരു ശൂന്യത അനുഭവിച്ചിട്ടില്ല': മുത്തശ്ശന്റെ വിയോ​ഗത്തിൽ ഇഷാനി