കടുത്ത നിരാശയുണ്ട്,'സൂപ്പര്‍ ഡീലക്‌സ്' ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയമെന്ന് വിജയ് സേതുപതി
, തിങ്കള്‍, 8 ജനുവരി 2024 (11:03 IST)
വിജയ് സേതുപതിയുടെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാന്‍ നടനായി. ത്യാഗരാജന്‍ കുമാര രാജ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി പരിഗണിക്കപ്പെടേണ്ടതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ 2019 ല്‍ അവസരം ലഭിച്ചത് ബോളിവുഡ് ചിത്രമായ ഗല്ലി ബോയിന് ആയിരുന്നു. രണ്‍വീര്‍ സിംഗ് ആയിരുന്നു നായകന്‍. സൂപ്പര്‍ ഡീലക്‌സ് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടാത്തതില്‍ തനിക്ക് കടുത്ത നിരാശയുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.
ALSO READ: Fatty Liver: നിങ്ങള്‍ക്ക് ശരിയായ BMI ആണോ ഉള്ളത്, ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ പോലും കാണിക്കില്ല; സൂക്ഷിക്കണം
ആ സിനിമയില്‍ താന്‍ അഭിനയിച്ചില്ലെങ്കിലും ഇത് ഓസ്‌കാറില്‍ എത്തണമെന്ന് ആഗ്രഹിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ എന്തോ സംഭവിച്ചു, അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് അനാവശ്യമാണെന്നും വിജയ് സേതുപതി പറഞ്ഞു.
Follow Webdunia malayalam
അടുത്ത ലേഖനം