Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോട്ടയം കുഞ്ഞച്ചന്‍-2 ഉപേക്ഷിച്ചു,'ആട് 3' 'ആറാം പാതിര' ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകള്‍, പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ !

Mammootty Aadu 3 Midhun Manuel Thomas

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജനുവരി 2024 (09:31 IST)
Mammootty Midhun Manuel Thomas
മിഥുന്‍ മാനുവല്‍ തോമസ് എന്ന പേര് ഉണ്ടെങ്കില്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ എത്തും. ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മനസ്സുനിറയിപ്പിച്ചും സിനിമകള്‍ ഒരുക്കി മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പ്രത്യേകം കഴിവുണ്ട് സംവിധായകന്. ജയറാമിനെ നായകനാക്കി ഓസ്ലര്‍ എത്തുമ്പോഴും പ്രതീക്ഷകള്‍ വലുതാണ്. മിഥുന്റേതായ ഇനി വരാനിരിക്കുന്നതും വലിയ ചിത്രങ്ങളാണ് .ALSO READ: 'അഞ്ചാം പാതിര'യ്ക്ക് ശേഷം വരേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ പടം, സിനിമ നടന്നില്ല, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു
 
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും മിഥുന്‍ തന്നെയാണ്. തിയറ്ററില്‍ ആഘോഷമാക്കാന്‍ കഴിയുന്ന ചേരുവകള്‍ ചേര്‍ത്താണ് അദ്ദേഹം സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി-വൈശാഖ് എന്ന ഹിറ്റ് കോംബോയും പ്രേക്ഷകര്‍ക്കിടയില്‍ ഹൈപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ മിഥുന്‍ ഒന്നിക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന സിനിമ പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകളെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുകയാണ്.ALSO READ: Bangladesh Election 2024: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍, പ്രധാനമന്ത്രിയാകുന്നത് അഞ്ചാം തവണ
 
ആട് 3, ആറാം പാതിരയുമാണ് ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളെന്ന് മിഥുന്‍ തന്നെ പറഞ്ഞു. ആട് 3 സിനിമ ചെയ്യാന്‍ തനിക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്നുണ്ടെന്നും എത്ര സിനിമകള്‍ ചെയ്താലും എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് ആട് മൂന്ന് എപ്പോള്‍ വരും എന്നാണ് എന്നും മിഥുന്‍ പറഞ്ഞു. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് ത്രീ സമീപഭാവിയില്‍ തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അഞ്ചാം പാതിര'യ്ക്ക് ശേഷം വരേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ പടം, സിനിമ നടന്നില്ല, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു