Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര സിനിമകള്‍ ചെയ്താലും ആട് 3 എപ്പോള്‍ വരുമെന്ന് ചോദിക്കുന്നവരാണ് ഏറെയും, തിരക്കഥ പൂര്‍ത്തിയാക്കിയാല്‍ അടുത്ത് തന്നെ ചെയ്യുമെന്ന് മിഥുന്‍ മാനുവല്‍

mithun manual, Ozler movie,Aadu3

അഭിറാം മനോഹർ

, ഞായര്‍, 7 ജനുവരി 2024 (15:57 IST)
mithun manuel thomas
മലയാള സിനിമയില്‍ അഞ്ചാം പാതിര എന്ന ത്രില്ലര്‍ സിനിമ സമ്മാനിച്ചതിന് ശേഷം എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഡിക്കല്‍ ത്രില്ലര്‍ ചിത്രത്തെ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
 
മമ്മൂട്ടിയ്‌ക്കൊപ്പം ടര്‍ബോ, കുഞ്ചാക്കോ ബോബനൊപ്പം ആറാം പാതിര എന്നീ ചിത്രങ്ങളാണ് മിഥുന്റേതായി ഇനി വരാനുള്ളത്. ഇതില്‍ ടര്‍ബോയുടെ തിരക്കഥ മാത്രമാണ് മിഥുന്‍ ചെയ്യുന്നത്. ഇത്രയും ചിത്രങ്ങള്‍ ലൈനപ്പില്‍ നില്‍ക്കുമ്പോഴും താന്‍ എവിടെ പോയാലും ആളുകള്‍ ഏറ്റവും കൂടുതല്‍ ചോദിക്കുന്നത് ആട് 3 എപ്പോള്‍ വരുമെന്നാണെന്ന് മിഥുന്‍ പറയുന്നത്. കുട്ടികളടക്കം വലിയ ഫാന്‍ബേസുള്ള ഒരു ഫ്രാഞ്ചൈസിയാണ് ആട്. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാനായാല്‍ അടുത്ത് തന്നെ ആട് 3 ചെയ്യണം എന്ന് ആഗ്രഹമുണ്ട്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

44ക്കാരനായ നടൻ പ്രേംജി അമരൻ വിവാഹിതനാകുന്നു, വധു 22 കാരിയായ ഗായികയെന്ന് റിപ്പോർട്ടുകൾ