Webdunia - Bharat's app for daily news and videos

Install App

രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ,നിയമ നടപടി ആവശ്യപ്പെട്ട് നടന്‍ അമിതാഭ് ബച്ചന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 നവം‌ബര്‍ 2023 (15:08 IST)
കഴിഞ്ഞ ദിവസങ്ങളിലായി നടി രശ്മിക മന്ദാനയുടെ പേരില്‍ പ്രചരിച്ചിരുന്ന വീഡിയോയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടന്‍ അമിതാഭ് ബച്ചന്‍. രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോയാണ് ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചത്.
 
ടിയുടെ വീഡിയോ ആണെന്ന് പേരിലാണ് പ്രചാരണം. എന്നാല്‍ ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. നടിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് എക്‌സിലുടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു.
 
രശ്മികയുടെ വൈറല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍ ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ എക്‌സില്‍ എഴുതി. ഇന്ത്യയില്‍ ഡീപ്പ് ഫെയ്ക്ക് കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണവുമായ ചട്ടക്കൂട് വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഇത് റീ പോസ്റ്റ് ചെയ്തു കൊണ്ടാണ് അമിതാഭ് ബച്ചന്‍ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
 
 രശ്മിക അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിട്ടുണ്ട്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രം നടന്റെ കൂടെയായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments