Publish Date: Thu, 21 Nov 2024 (10:55 IST)
Updated Date: Thu, 21 Nov 2024 (10:00 IST)
ശബരിമല വ്രതം നോറ്റിരിക്കുകയാണ് തെലുങ്ക് നടൻ രാം ചരൺ ഇപ്പോൾ. ഇതിനിടെ, ആൻഡ്രാ പ്രാദേശിലെ കടപ്പ ദർഗ സന്ദർശിച്ച രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. എ.ആർ റഹ്‌മാന്റെ ക്ഷണം സ്വീകരിച്ചാണ് രാം ചരൺ ദർഗ സന്ദർശിച്ചത്.
മണ്ഡല മാസത്തോടനുബന്ധിച്ച് ശബരിമല ദർശനം നടത്താനാണ് നടന്റെ പദ്ധതി. ഇതിനിടെയാണ് ദർഗ സന്ദർശനം. കറുത്ത വസ്ത്രം ധരിച്ച് ദർഗയിൽ പ്രാർത്ഥന നടത്തുന്ന രാം ചരണിന്റെ ചിത്രം പങ്കാളി ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്വന്തം മതം പിന്തുടരുമ്പോൾ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു എന്നായിരുന്നു ഉപാസനയുടെ ക്യാപ്‌ഷൻ. ഇതോടെ, കടുത്ത ഹിന്ദുത്വവാദികൾ നടനെതിരെ രംഗത്ത് വന്നു.
മതസൗഹാർദമായിരുന്നു ഉപാസന ലക്ഷ്യം വെച്ചത്. പക്ഷെ കിട്ടിയത്, വിദ്വെഷമായ കമന്റുകളായിരുന്നു. അയ്യപ്പൻറെ മാല ധരിച്ചുകൊണ്ട് ലെനിൻ അല്ലാഹുവിനെ കാണാൻ പോയെന്നാണ് ചിലർ ചോദിക്കുന്നത്. മസ്ജിദും ദർഗയും രണ്ടും രണ്ടാണെന്നാണ് മറ്റ് ചിലർ. അയ്യപ്പൻറെ മാല ധരിച്ചുകൊണ്ട് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഒരാൾ കമന്റ് ചെയ്തു.