Coolie Pre Sale Collection: പ്രീ സെയ്ൽസ് തന്നെ 75 കോടി കടന്നു, ആദ്യദിനത്തിൽ തന്നെ കൂലി 100 കോടിയടിക്കും, കേരളത്തിലെ ലിയോ റെക്കോർഡിനും ഭീഷണി
ഇന്ത്യയില്‍ നിന്ന് 53 കോടി രൂപയുടെ ബുക്കിങ്ങാണ് സിനിമയ്ക്കുള്ളത്. 35 കോടി രൂപയുടെ ബുക്കിങ്ങ് വിദേശത്ത് നിന്നും സിനിമയ്ക്കുണ്ടായതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകേഷ് കനകരാജും സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തും ഒന്നിക്കുന്ന കൂലി സിനിമ നാളെ റിലീസാവാനിരിക്കെ പ്രീ സെയ്ല്‍സ് 100 കോടി രൂപ കടന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 27 കോടിയുടെ ബുക്കിങ്ങാണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. ആഗോള ബോക്‌സോഫീസില്‍ 75 കോടി രൂപയുടെ ബിസിനസ് ഇതുവരെ നടന്നുകഴിഞ്ഞു.
ഇന്ത്യയില്‍ നിന്ന് 53 കോടി രൂപയുടെ ബുക്കിങ്ങാണ് സിനിമയ്ക്കുള്ളത്. 35 കോടി രൂപയുടെ ബുക്കിങ്ങ് വിദേശത്ത് നിന്നും സിനിമയ്ക്കുണ്ടായതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ 88 കോടിയോളം സിനിമ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ആദ്യ ദിവസം തന്നെ സിനിമ 100 കോടി കടക്കുമെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ആദ്യദിനത്തില്‍ 150 കോടിയോളം സിനിമ സ്വന്തമാക്കും. ഇതോടെ വിജയ് ചിത്രമായ ലിയോയുടെ കേരള ബോക്‌സോഫീസ് റെക്കോര്‍ഡും തകര്‍ന്നേക്കാം. ആദ്യദിനം ബോക്‌സോഫീസില്‍ നിന്നും 148 കോടി രൂപയാണ് വിജയ് ചിത്രമായ ലിയോ ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ റെക്കോര്‍ഡും കൂലി മറികടക്കാന്‍ സാധ്യതയേറെയാണ്.