Publish Date: Thu, 11 Nov 2021 (14:48 IST)
Updated Date: Thu, 11 Nov 2021 (14:51 IST)
തിയറ്റര്‍ റിലീസിനായി നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ എത്തുന്നത് പതിവ് കാഴ്ചയായി മാറി. ആ കൂട്ടത്തില്‍ ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ചുരുളി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവ്വില്‍ നവംബര്‍ 19ന് റിലീസ് ചെയ്യും.
ട്രെയിലര്‍ പുറത്തുവന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചാണ് ട്രെയിലര്‍.വിനോയ് തോമസിന്റെ തിരക്കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.