Publish Date: Mon, 02 May 2022 (10:56 IST)
Updated Date: Mon, 02 May 2022 (10:58 IST)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത സിബിഐ 5 ദി ബ്രെയിന്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.കുശാഗ്ര ബുദ്ധിക്കാരനായ സേതുരാമയ്യരെ കാണാന്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. സിബിഐ സീരീസുകളിലെ അവസാനഭാഗം ആകും ദി ബ്രെയിന്‍ എന്നായിരുന്നു ആദ്യം കേട്ടത്. ആറാം ഭാഗം ഉണ്ടാകുമെന്ന് സൂചന.
ആറാം ഭാഗത്തേക്കുള്ള ഒരു സൂചന സിബിഐ 5 ദി ബ്രെയിന്‍ അവസാനം സംവിധായകനും എഴുത്തുകാരനും നല്‍കുന്നുണ്ട്.
ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ,സിബിഐ 5 ദി ബ്രെയിന്‍ ശേഷം സിബിഐ 6 കൂടി വരാന്‍ സാധ്യത.