Publish Date: Fri, 18 Feb 2022 (17:11 IST)
Updated Date: Fri, 18 Feb 2022 (17:19 IST)
മലയാള സിനിമയുടെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. സിബിഐ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ജഗതി ചിത്രത്തിലുണ്ടെന്ന് ഒരു സീനില്‍ മാത്രമേ അദ്ദേഹം ഉണ്ടാകുകയുള്ളൂ എന്നും പറയപ്പെടുന്നു.
മമ്മൂട്ടി ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്.1988ലാണ് ഈ കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്.റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ കെ മധു.