Publish Date: Thu, 20 Jan 2022 (17:06 IST)
Updated Date: Thu, 20 Jan 2022 (17:09 IST)
ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 26ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ ഗാനത്തിന്റെ പിറവിയെ പറ്റിയും ചിത്രീകരണത്തെ പറ്റിയും സംഗീതസംവിധായകന്‍ ദീപക് ദേവും പൃഥ്വിരാജും സംസാരിക്കുന്നതാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
ദീപക് ദേവ് പൃഥ്വിരാജിനെ ട്രോളിയതെന്നും വീഡിയോയ്ക്ക് ഇടയ്ക്ക് കാണാം. ഇതൊരു പാവം സിനിമയാണെന്നും അങ്ങനെ കണ്ടാല്‍ മതിയെന്നും പൃഥ്വിരാജ് പറയുമ്പോള്‍, അഭിനയിക്കുന്നത് ലാലേട്ടനും പൃഥ്വിരാജും, പ്രൊഡക്ഷന്‍ ആശിര്‍വാദ്. വളരെ കുഞ്ഞ് സിനിമയാണെന്ന് പറഞ്ഞ് ദീപക് ദേവ് ചിരിക്കുന്നത് വീഡിയോയില്‍ കാണാം.