Webdunia - Bharat's app for daily news and videos

Install App

കങ്കണ, ശിവസേന പോര് മുറുകുന്നു: കങ്കണയുടെ കെട്ടിടം പൊളിച്ചുനീക്കുമെന്ന് മുംബൈ കോർപ്പറേഷൻ

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (14:41 IST)
ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുംബൈ ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടം നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് ആരോപിച്ച് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകി. 24 മണിക്കൂറിനകം  മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്നാണ് മുന്നറിയിപ്പ്.
 
കങ്കണയുടെ ഘാർവെസ്റ്റിലെ ഓഫീസ്‌ കെട്ടിടത്തിൽ അനുമതിയില്ലാതെ ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതായി നോട്ടീസിൽ പറയുന്നു. ഈ നിർമാണങ്ങൾക്ക് അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ അഭിപ്രായപ്പെട്ടിരുന്നു. കങ്കണയുടെ പ്രസ്‌താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് കൂടി രംഗത്തെത്തിയതോടെയാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments