Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കങ്കണ റണൗത്തിന് വൈ പ്ലസ് സുരക്ഷ: രാജ്യത്തെ വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മഹുവ മോയ്‌ത്ര

കങ്കണ റണൗത്തിന് വൈ പ്ലസ് സുരക്ഷ: രാജ്യത്തെ വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മഹുവ മോയ്‌ത്ര
, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (12:26 IST)
ബോളിവുഡ് നടി കങ്കണ റണൌട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധവുമായി ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്‌ത്ര. രാജ്യത്ത് ഒരു ലക്ഷം പേർക്ക് വെറും 138 പോലീസുകാർ എന്ന സ്ഥിതിയുള്ളപ്പോളാണ് ഒരു സെലിബ്രിറ്റിയുടെ സുരക്ഷയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നതെന്ന്  മഹുവാ മോയ്‌ത്ര കുറ്റപ്പെടുത്തി.
 
പോലീസ് ജനസംഖ്യാനുപാതത്തിൽ എഴുപത്തൊന്ന് രാജ്യങ്ങളിലെ ഏറ്റവും പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ രാജ്യത്തെ  രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിക്ക് രാജ്യത്തിന്റെ വിഭവങ്ങൾ മറ്റ് രീതികളിൽ ചിലവഴിച്ചുകൂടെയെന്നും മഹുവ മോയ്‌ത്ര ചോദിച്ചു. ട്വിറ്ററിലൂടെയാണ് ത്രിണമൂൽ എംപിയുടെ പ്രതികരണം.
 
സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി തർക്കത്തിലായതിനെ തുടർന്നാണ് പ്രതിഫലമാണ് കങ്കണയുടെ വൈ പ്ലസ് സുരക്ഷയെന്നാണ് വിമര്‍ശനം. നേരത്തേ മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇതിനേ തുടർന്ന് കങ്കണയും ശിവസേനയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതിനെ തുടർന്നാണ് കങ്കണയ്‌ക്ക് വൈ പ്ലസ് സുരക്ഷ നൽകിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്‌ത തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു