കേരളത്തില്‍ കറുപ്പിന്റെ കളക്ഷന്‍ തൂക്കി,ഇനി ഒടിടിയിലേക്ക്, സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ച് ബ്ലാസ്റ്റ്

ജിതിൻരാജ് കെ വി
ചൊവ്വ, 16 ജൂണ്‍ 2026 (15:22 IST)
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച 'ആക്ഷന്‍ കിംഗ്' അര്‍ജുന്‍ സര്‍ജയുടെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ബ്ലാസ്റ്റ്' (Blast) ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.ഫാമിലി ആക്ഷന്‍ ഡ്രാമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സിനിമ  പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 25-ന്  ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലും ചിത്രം ലഭ്യമാകും.
 
എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ്. അഘോരം നിര്‍മ്മിച്ച്, നവാഗതനായ സുബാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ചിത്രം 2026-ലെ കോളിവുഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. വെറും 18 കോടി രൂപയില്‍ നിര്‍മിച്ച സിനിമ 68 കോടിയിലേറെ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. അര്‍ജുനൊപ്പം അഭിരാമി, പ്രീതി മുകുന്ദന്‍, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റ്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും പാട്ടുകളും തിയേറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നു.ALSO READ: രാഹുൽ സദാശിവൻ ചിത്രത്തിൽ ഒടിയനായി പൃഥ്വിരാജ്, ധർമ പ്രൊഡക്ഷൻസിൽ ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി അപ്രതീക്ഷിത വൈദ്യുതി മുടക്കമുണ്ടാകില്ല; ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്ന് കെഎസ്ഇബിയോട് കേരള വൈദ്യുതി കമ്മീഷന്‍

മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി

കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു

Kerala Weather: വ്യാപക മഴ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

അടുത്ത ലേഖനം
Show comments